Monday, October 6, 2008

മുല്ല

അരികിലണഞ്ഞു ഞാനറിയാതെയെപ്പോഴോ
എന്നെ വിളിച്ചു നീ മൃദുമര്‍മ്മരങ്ങളാല്‍

ഇന്ദുവിന്‍ ചന്തമാര്‍നൊന്നു ചിരിച്ചു നീ
ഇന്ദീവരങ്ങള്‍ ലജ്ജയാല്‍ മാഞ്ഞുപോയ്

1 comment:

ഇന്ദീവരങ്ങളുടെ കാമുകന്‍ ... said...

എന്നാണ് എന്റെ മനസ്സില്‍ മുല്ലപ്പൂവിന് ഇന്ദീവരങ്ങളെക്കാള്‍ സൌന്ദര്യമുണ്ടായത്?

നിലാവുള്ള രാത്രികളില്‍ ജനാലയില്‍ക്കൂടി ഒഴുകിയെത്തി എന്നെ താരാട്ടുപാടിയുറക്കിയിരുന്ന എന്റെ കുടമുല്ലപ്പൂക്കളെ ഞാന്‍ വല്ലാതെ... വല്ലാതെ പ്രണയിച്ചിരുന്നുവെന്നോ?