ചഷകം നിറച്ചു തരൂ ദേവീ
എന്‍ മധുചഷകം നിറച്ചു തരൂ
വിധുവിന്‍ വേപഥുവില്‍
ഞാനൊഴുകും വേദനയില്‍
കനവായ് വരൂ
കുളിരായ് വരൂ
അമൃതം പകര്‍ന്നു തരൂ ... ദേവീ
എന്‍ മധുചഷകം നിറച്ചു തരൂ
ചഷകം നിറച്ചു തരൂ ദേവീ
എന്‍ മധുചഷകം നിറച്ചു തരൂ
നിശതന്‍ നിഗൂഢതയില്‍
ഞാനലിയും നിശബ്ദതയില്‍
മൃദുരാഗമായ് വരൂ...
കളഗാനമായ് വരൂ ... ദേവീ
ചഷകം നിറച്ചു തരൂ ദേവീ
എന്‍ മധുചഷകം നിറച്ചു തരൂ
ഋതുതന്നാര്‍ദ്രതയില്‍
ഞാനുണരും വനലതയില്‍
മധുവായ് വരൂ
മലരായ് വരൂ .. ദേവീ
എന്‍ മധുചഷകം നിറച്ചു തരൂ
==
2009 (c) ബിനുലാല്‍ നാരായണന്‍ ആചാരി
Monday, July 27, 2009
Monday, June 15, 2009
ഒരു പേരുമാത്രം...
കൊതിച്ചിരുന്നു ഞാനെന്റെ ഹൃദയത്തിലെഴുതുവാന്‍
സിരകളില്‍ കുളിര്‍സ്പന്ദനങ്ങലായൊഴുകുവാന്‍
പ്രാണനില്‍ പ്രാണനായലിയുവാന്‍
അവളുടെ ഒരു പേരുമാത്രം
നനുത്ത രാവുകളില്‍ പ്രണയമായൊഴുകിവന്നവളുടെ
കിളിക്കൊഞ്ചലറിയാതെയെഴുതിയെന്‍
ഹൃദയത്തോലൊരു മഞ്ഞുതുള്ളിയായ്
അവളുടെ ഒരു പേരുമാത്രം
സിരകളില്‍ കുളിര്‍സ്പന്ദനങ്ങലായൊഴുകുവാന്‍
പ്രാണനില്‍ പ്രാണനായലിയുവാന്‍
അവളുടെ ഒരു പേരുമാത്രം
നനുത്ത രാവുകളില്‍ പ്രണയമായൊഴുകിവന്നവളുടെ
കിളിക്കൊഞ്ചലറിയാതെയെഴുതിയെന്‍
ഹൃദയത്തോലൊരു മഞ്ഞുതുള്ളിയായ്
അവളുടെ ഒരു പേരുമാത്രം
Subscribe to:
Posts (Atom)
