തുലാവര്‍ഷത്തിന്റെ ഒരിടവേളയില്‍ ആ പ്രഭാതം പൊന്നണിഞ്ഞുണര്‍ന്നുത്സുകയായി.
ഫ്രെഷേര്‍'സ് ഡേ എന്നു വിളിക്കുന്ന സുന്ദരദിനം.
" എന്തുവാടാ ഇവിടെ നിന്നു കറങ്ങുന്നെ. പോയി സ്റ്റേജില്‍ കയറെടാ. ആദ്യത്തെ പ്രോഗ്രാം നിന്റെയൊക്കെയല്ലേ? ഓടെടാ #$#%!#!@ "
സീനിയേഴ്സാണ് . ആ സ്നേഹത്തിനു മുന്നില്‍ കണ്ണുനീര്‍ തുളുമ്പാതെ അവന്‍ സ്റ്റേജിനടുത്തേക്ക് നടന്നു.
കാന്റീനില്‍ നിന്നും പഞ്ചവര്‍ണ്ണങ്ങളും ചെമപ്പും ആകാശനീലിമയുമൊക്കെ പ്രേക്ഷക വൃന്ദത്തിലലിഞ്ഞു ചേരുന്നുണ്ടായിരുന്നു.
അതാ ഒരു സ്വര്‍ണ ചിത്രശ്രലഭം. അവന്‍ അടുത്തേക്ക് ചെന്നു.
ഇതുവരെ അറിയാത്ത ഒരു സുഗന്ധം.
" എന്താ പേര്? "
നിമിഷങ്ങള്‍ കഴിഞ്ഞിട്ടും മറുപടി കിട്ടാത്തതില്‍ അവന്‍ ( വെറുതെ ) ആശ്ചര്യപ്പെട്ടു.
"എന്തെ ചങ്ങയ്! അന്തംവിട്ട് നിക്കണേ! വാ സമയമായി! "
അവള്‍ എങ്ങോ പോയ്മറഞ്ഞിരുന്നു.
ആ ചങ്ങയ് അവനെ വലിച്ചു സ്റ്റേജിനടുത്തേക്ക് കൊണ്ടുപോയി.
പ്രോഗ്രാമിനിടയിലും ശേഷം ഓഡിറ്റോറിയത്തിന്റെ പിന്നിലേക്കുനടക്കുമ്പോഴും അവന്റെ കണ്ണുകള്‍ അവളെത്തേടിയലഞ്ഞു.
എവിടെ... എവിടെ... ? എവിടെയാണവള്‍... ?
( തുടരും... )
Tuesday, October 21, 2008
Subscribe to:
Post Comments (Atom)

No comments:
Post a Comment